ക്ലാസ് മുറിയിൽ 15-കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതുൾപ്പടെ 52 ലൈംഗികാതിക്രമ കുറ്റങ്ങൾ ചുമത്തിയ അദ്ധ്യാപികയെ കാത്തിരിക്കുന്നത് 60 വർഷം കഠിന തടവ്. 30-കാരിയായ ക്രിസ്റ്റീന ഫോർമെല്ലയാണ് പ്രതി. ഇവർ ചിക്കാഗോയിലെ ഡൗണേഴ്സ് ഗ്രോവ് സൗത്ത് ഹൈ സ്കൂളിലെ ടീച്ചറും ഫുട്ബോൾ പരിശീലകയുമായിരുന്നു.
ക്ലാസ് മുറിയിൽ അദ്ധ്യാപനത്തിനിടെയാണ് 14-കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. 2023 ഡിസംബർ മുതലായിരുന്നു സംഭവം. അദ്ധ്യാപികയും മകനും തമ്മിലുള്ള മെസേജുകൾ മാതാവ് കണ്ടതോടെയാണ് സംഭവം പുറലോകമറിഞ്ഞത്.
വ്യാഴാഴ്ച യുവതി വിചാരണയ്‌ക്കായി കോടതിയിലെത്തിയപ്പോൾ ഇവർക്കെതിരെ 52 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് ഡ്യുപേജ് കൗണ്ടി സ്റ്റേറ്റ്സ് അറ്റോർണി റോബർട്ട് ബെർലിൻ പറഞ്ഞു. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമവും ഗുരുതരമായ ക്രിമിനൽ ലൈംഗികാതിക്രമവും ഉൾപ്പടെ 40 കുറ്റങ്ങളും ലൈംഗിക വേഴ്ചകൾക്ക് നിർബന്ധിച്ചതിനും പ്രലോഭിപ്പിച്ചതിനുമായി 12 കുറ്റങ്ങൾ വേറെയുമുണ്ട്. അദ്ധ്യാപിക നിലവിൽ ജാമ്യത്തിലാണ്.
അന്വേഷണത്തിൽ 2023 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ 2024 വരെ ഇവർ ലൈംഗികാതിക്രമം തുടർന്നതായി കണ്ടെത്തി. ഈ കാലയളവിൽ കുട്ടിയും അദ്ധ്യാപികയുമായി 50 തവണ ശാരീരിക ബന്ധം പുലർത്തിയിരുന്നു. 45 തവണയും സ്കൂളിൽ വച്ചും പിന്നീട് യുവതിയുടെ വീട്ടിൽ വച്ചുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം ഭർത്താവ് ഇപ്പോഴും അദ്ധ്യാപികയ്‌ക്കൊപ്പം ഉറച്ച് നിൽക്കുകയാണ്. നിയമസഹായം നൽകുന്നതും അദ്ദേഹം തന്നെയാണ്.















