തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ വിവിധ പോളിടെക്നിക് കോളേജുകളിൽ 2010 റിവിഷൻ പ്രകാരം പഠനം നടത്തിയ കുട്ടികൾക്ക് സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് മെഴ്സി ചാൻസ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
2010 റിവിഷൻ സ്കീമിൽ പ്രവേശനം നേടിയവരും അതിനുമുമ്പ് നിലനിന്നിരുന്ന റിവിഷൻ സ്കീമുകളിൽ നിന്നും 2010 റിവിഷനിലേക്ക് മാറ്റം നേടിയവരുമായ കുട്ടികളിൽ, ഇതുവരെ ഡിപ്ലോമ വിജയിച്ചിട്ടില്ലാത്തവർക്ക് ഈ വിജ്ഞാപനം പ്രകാരമുള്ള മെഴ്സി ചാൻസ് പരീക്ഷ എഴുതാവുന്നതാണ്. വിശദവിവരങ്ങൾക്ക് www.sbte.kerala.gov.in, tekerala.org എന്നീ പോർട്ടലുകളിൽ ലഭ്യമാണ്. 04712775401















