പാലക്കാട്: വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽഒരാൾ മരിച്ചു. ഞാറക്കോട് സ്വദേശി കുമാറാണ് (61) മരിച്ചത്. ഇന്ന് പുലർച്ചെ 3.30നാണ് ദുരന്തം നടന്നത്. വീടിന് സമീപത്തുവച്ച് ഇദ്ദേഹത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു.
മൂത്രമൊഴിക്കാനായി വിട്ടുമുറ്റത്തേക്ക് ചെന്നതാണ് കുമാരൻ. ഈ സമയം കാട്ടാന ആക്രമിക്കുകയായിരുന്നു. അക്രമിയായ ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്.
കഴിഞ്ഞ ഏപ്രിൽ ആറിനും മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു . സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്ന അമ്മയ്‌ക്കും മകനും നേരെയാണ് അന്ന് കാട്ടാന ആക്രമണം ഉണ്ടായത്. കയറം കോട് സ്വദേശി അലൻ ജോസഫ് ആണ് കൊല്ലപ്പെട്ടത്
ഇന്നലെ രാത്രിതമിഴ്നാട് നീലഗിരി ഗൂഡല്ലൂരിലും കാട്ടാന ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. ദേവർഷോലയിൽ താമസിക്കുന്ന ആറുവാണ്(65) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും മൃതദേഹം മാറ്റാൻ അനുവദിച്ചില്ല. രാത്രി വൈകിയും ഇവർ പ്രതിഷേധിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ മാസം മറ്റൊരു മലയാളിയും ഗൂഡല്ലൂരിൽ കൊല്ലപ്പെട്ടിരുന്നു.















