തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. എന്ത് വന്നാലും ഭാരതാംബയെ ഒഴിവാക്കില്ലെന്നും ദേശീയത, രാജ്യസ്നേഹം എന്നിവയിൽ നിന്ന് പിന്നോട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി.
ഫെയ്സ്ബുക്കിൽ ഭാരതാംബയെ പൂജിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗവർണർ പോസ്റ്റിട്ടത്. ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിന് വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങ് ബഹിഷ്കരിച്ചതിന് പിന്നാലെയാണ് ഗവർണറുടെ പോസ്റ്റ്.
സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. മന്ത്രി പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നും ഗവർണറെ അപമാനിച്ചുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ ഗവർണറെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് വി ശിവൻകുട്ടി നടക്കുന്നത്.















