കാമുകനെ കാണാൻ പോയ ഭാര്യയുടെ മൂക്ക് ഭർത്താവ് കടിച്ചു മുറിച്ചു. യുപി ഹർദോയ് ജില്ലയിലാണ് സംഭവം. മുറിഞ്ഞ മുക്കുമായി ഇരുപത്തഞ്ചുകാരി ആശുപത്രിയിൽ ചികിത്സ തേടി.
കാമുകനെ കാണാനായാണ് യുവതി സ്വന്തം ഗ്രാമത്തിലേക്ക് പോയത്. ഇതറിഞ്ഞ ഭർത്താവ് രാം ഖിലാവാൻ ഭാര്യയെ പിന്തുടർന്നു. ഇരുവരെയും ഒരുമിച്ച് കണ്ടതോടെ രാം ഖിലാവാന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ദേഷ്യം വന്ന രാം ഖിലാവാൻ ഭാര്യയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ പരാതിയിൽ ഹരിയവാൻ പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.