മഹേഷ് നാരാണൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ശ്രീലങ്കയിൽ എത്തിയ മോഹൻലാലിന് ഊഷ്മള സ്വീകരണം. രാജകീയ വരവേൽപ്പ് നൽകുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്. മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ ഇഷാന്ത രത്നായകെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ആദ്യ ഏഴ് ഘട്ട ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം എട്ടാമത്തെ ഷെഡ്യൂളിന് വേണ്ടിയാണ് താരങ്ങൾ എത്തിയത്. മോഹൻലാലിനൊപ്പം കുഞ്ചാക്കോ ബോബനും ശ്രീലങ്കയിൽ എത്തിയിട്ടുണ്ട്.
വിമാനത്താവളത്തിൽ ബൊക്കയും ഹാരവും നൽകിയാണ് താരങ്ങൾക്ക് സ്വീകരണം ഒരുക്കിയത്. പത്ത് ദിവസത്തെ ചിത്രീകരണമായിരിക്കും ശ്രീലങ്കയിൽ നടക്കുക. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന രംഗങ്ങളാണ് എട്ടാമത്തെ ഷെഡ്യൂളിലുള്ളത്.
വർഷങ്ങൾക്കിപ്പുറം മോഹൻലാലും മമ്മൂട്ടിയും ഒരുമിക്കുന്നുവെന്ന സവിശേഷതയും ഈ സിനിമയ്‌ക്കുണ്ട്.















