ന്യൂഡൽഹി: ഭാരതത്തിന്റെ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് വേണ്ടി പിറന്നാൾ ദിനത്തിൽ ഹൃദയസ്‌പർശിയായ ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥികൾ. കാഴ്ച വൈകല്യമുള്ള കുട്ടികളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളാണ് ദ്രൗപദി മുർമുവിന് പാട്ടിലൂടെ ജന്മദിനാശംസകൾ നേർന്നത്. കുട്ടിളുടെ നിഷ്‍കളങ്കമായ ആശംസയിൽ രാഷ്ടപതി കണ്ണീരണിഞ്ഞു.
സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കപ്പെട്ട വീഡിയോയിൽ കുട്ടികൾ ഒരുമിച്ച് പിറന്നാൾഗാനം ഒരേസ്വരത്തിൽ ആലപിക്കുമ്പോൾ വേദിയിലിരുന്ന രാഷ്‌ട്രപതി അത് ശ്രദ്ധയോടെ കേൾക്കുന്നതും ഒരുഘട്ടത്തിൽ വികാരഭരിതയായി കണ്ണുനിറയുന്നതും കാണാം. സുരക്ഷാ ഉദ്യോഗസ്ഥൻ നൽകിയ തൂവാലയിൽ അവർ കണ്ണുകൾ തുടച്ചു. പാട്ട് അവസാനിച്ചപ്പോൾ കുട്ടികൾക്ക് വേദി ഒന്നാകെ നിറഞ്ഞ കയ്യടി നൽകി.
#WATCH | Dehradun | President Droupadi Murmu gets emotional as the students of the National Institute for the Empowerment of Persons with Visual Disabilities extend birthday wishes to her with a song. pic.twitter.com/I8bfcJfYlq
— ANI (@ANI) June 20, 2025
കഴിഞ്ഞ ദിവസമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി ഉത്തരാഖണ്ഡിലെത്തിയത്. ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്തവാളത്തിൽ ഗവർണർ ലെഫ്റ്റനന്റ് ജനറൽ ഗുർമീത് സിംഗ് (റിട്ട.), മുഖ്യമന്ത്രി പുഷകർ സിംഗ് ധാമി എന്നിവർ ചേർന്ന് രാഷ്‌ട്രപതിയെ സ്വീകരിച്ചു. സന്ദർശനവേളയിൽ സംസ്ഥാനത്തെ നിരവർധി വികസനപദ്ധതികൾ ദ്രൗപദി മുർമു ഉദ്‌ഘാടനം ചെയ്യും.















