ഗുവാഹത്തി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ 5,000-ലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ പെട്ടെന്ന് ആക്ടീവായിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഈ അക്കൗണ്ടുകളെല്ലാം പ്രത്യേക സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇതിൽ പലതും വിദേശത്ത് നിന്നാണ് പ്രവർത്തിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ അക്കൗണ്ടുകളിലൂടെ വരുന്ന പോസ്റ്റുകളെല്ലാം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. കടുത്ത ഇസ്ലാമിക ഉള്ളടക്കമുള്ള പോസ്റ്റുകളും പങ്കുവക്കുന്നുണ്ട്. ഇറാൻ, ഇറാഖ്, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളെ അനുകൂലിച്ചുള്ള പോസ്റ്റുകളും ഫെയ്സ്ബുക്ക് പേജുകളിൽ നിന്നും വരുന്നു.
പുറത്തുവന്ന രണ്ട് അക്കൗണ്ടുകൾ ബംഗ്ലാദേശിലും പാകിസ്ഥാനിലും ഉള്ളതാണെന്ന് കണ്ടെത്തി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. ഈ അക്കൗണ്ടുകളെല്ലാം നിരീക്ഷിച്ചുവരികയാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ ഉടൻ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.















