മുംബൈ: ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന്റെ അനിശ്ചിതാവസ്ഥകള്‍ക്കിടയിലും കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സും നിഫ്റ്റിയും വെളളിയാഴ്ച ഒരു ശതമാനത്തിലധികം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഫിനാന്‍ഷ്യല്‍, ബാങ്കിംഗ് മേഖലയിലെ ഓഹരികളാണ് കുതിപ്പിനെ മുന്നോട്ടു നയിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 1,046.30 പോയിന്റ് ഉയര്‍ന്ന് 82,408.17 ലും എന്‍എസ്ഇ നിഫ്റ്റി50 319.50 പോയിന്റ് ഉയര്‍ന്ന് 25,112.40 ലും വ്യാപാരം അവസാനിപ്പിച്ചു.
ഇറാനും യുഎസുമായുള്ള ചര്‍ച്ച നടക്കുമെന്ന പ്രതീക്ഷയും മിഡില്‍ ഈസ്റ്റില്‍ ഉടനടി സൈനിക നടപടികളുടെ സാധ്യത കുറഞ്ഞതും സൂചികകള്‍ക്ക് കരുത്ത് പകര്‍ന്നതായി ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഗവേഷണ മേധാവി വിനോദ് നായര്‍ പറഞ്ഞു. ക്രൂഡ് ഓയില്‍ വിലയില്‍ തിരുത്തലുണ്ടാവുകയും വിദേശ നിക്ഷേപകരുടെ വികാരം മെച്ചപ്പെടുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.
ട്രെന്റ് ഓഹരി വില നാല് ശതമാനത്തോളം ഉയര്‍ന്നു. ഭാരതി എയര്‍ടെല്‍ 3.27% വര്‍ധനവോടെ നേട്ടമുണ്ടാക്കി. മഹീന്ദ്ര & മഹീന്ദ്ര 2.93%, പവര്‍ഗ്രിഡ് 2.38%, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.16%, നെസ്‌ലെ ഇന്ത്യ 1.97% എന്നിങ്ങനെ നേട്ടമുണ്ടാക്കി. മാരുതി സുസുക്കിയുടെ ഓഹരി വില മാത്രമാണ് പിന്നോട്ടടിച്ചത്. ബുള്ളിഷ് തരംഗത്തിനിടയിലും മാരുതിയുടെ വിലയില്‍ 0.02% ഇടിവുണ്ടായി.
നിഫ്റ്റി റിയല്‍റ്റി 2.11%, നിഫ്റ്റി പിഎസ്‌യു ബാങ്ക് 1.64%, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 1.49%, നിഫ്റ്റി മെറ്റല്‍ 1.39%, നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ 1.07%, നിഫ്റ്റി ഓട്ടോ 1.04%, നിഫ്റ്റി െ്രെപവറ്റ് ബാങ്ക് 1.03%, നിഫ്റ്റി ഓയില്‍ & ഗ്യാസ് 0.91%, നിഫ്റ്റി ഐടി 0.84%, നിഫ്റ്റി ഫാര്‍മ 0.80%, നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.73%, നിഫ്റ്റി എഫ്എംസിജി 0.64%, നിഫ്റ്റി മീഡിയ 0.35% എന്നിങ്ങനെയാണ് എല്ലാ മേഖല സൂചികകളുടെയും നേട്ടം.















