തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും വന്യമൃഗാക്രമണം. പെൺകുട്ടിയെ പുലി പിടിച്ചു.
തമിഴ്നാട് വാൽപ്പാറ നഗരത്തോട് ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിലാണ് സംഭവം.തോട്ടം തൊഴിലാളിയായ ഝാർഖഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്. ഇന്ന് വൈകിട്ട് ആറോടെയാണ സംഭവം.
വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്നപ്പഴാണ് തൊട്ടടുത്ത തേയില തോട്ടത്തിൽ നിന്നും പുലി എത്തി കുട്ടിയെ റാഞ്ചി കൊണ്ടുപോയത്. കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ട മറ്റു തൊഴിലാളികളാണ് ഈ വിവരം പുറത്ത് അറിയിച്ചത്. ഫയർഫോഴ്സും വനം വകുപ്പും നാട്ടുകാരും ചേർന്ന് കുട്ടിക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്.















