കൊച്ചി: കൊച്ചി കുമ്പളങ്ങിയിൽ ഒഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. സേക്രഡ് ഹാർട്ട് പള്ളിക്ക് സമീപമുള്ള പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത് . പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.തൊഴിലാളികൾ പറമ്പ് വൃത്തിയാക്കുന്ന തിനിടെയാണ് സ്ഥലത്തുനിന്ന് തലയോട്ടി കണ്ടെത്തിയത്.
സമീപത്ത് തന്നെ പള്ളിയുടെ സെമിത്തേരിയുണ്ട്. പള്ളുരുത്തി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള പറമ്പാണിത്.















