തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ ഭീഷണി കലർന്ന താക്കീതുമായി എഐസിസിജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ . തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് കെസി വേണുഗോപാല്‍ മുന്നറിയിപ്പ് നൽകി. ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശശി തരൂർ പാർട്ടിയെ അറിയിക്കാതെ കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം വിദേശയാത്ര ചെയ്യുന്നത് നല്ല കാര്യമാണ് എന്നും വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂരിന്റെ ചില പ്രസ്താവനകള്‍ പാര്‍ട്ടിയെ വെട്ടിലാക്കിയതിന് പിന്നാലെയാണ് താക്കീത്.
ശശി തരൂര്‍ ഇന്നലെ റഷ്യയിലേയ്‌ക്ക് പോയിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് ദിവസം ശശി തരൂര്‍ നടത്തിയ ചില പ്രസ്താവനകള്‍ കോണ്‍ഗ്രസില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമായിരുന്നു ശശി തരൂർ പറഞ്ഞത്















