തിരുവനന്തപുരം : തലസ്ഥാനത്ത് അഴിഞ്ഞാടി സിപിഎം ഗുണ്ടകൾ അഴിഞ്ഞാടി. വി ശിവൻ കുട്ടിക്കൊപ്പം വന്ന ഗുണ്ടകളാണ് റയിൽവേ സ്റ്റേഷൻ പരിസരത്ത് എ ബി വി പി പ്രവർത്തകരെ ആക്രമിച്ചത്.
വി ശിവൻ കുട്ടിയെ കരിങ്കൊടി കാണിച്ചതിനാണ് എ ബി വിപി പ്രവർത്തകരെ തല്ലി ചതച്ചത്. പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു മർദ്ദനം. ഗുരുതരമായി പരിക്കേറ്റ ഈശ്വര പ്രസാദിനെ ആശുപതയിലേക്ക് മാറ്റി.
ഡി വൈ എഫ് ഐ യുടെ ജില്ലാ നേതാക്കൾ അടക്കമുള്ള സിപിഎം ഗുണ്ടകളാണ് അക്രമം നടത്തിയത്. അക്രമത്തിനു ശേഷവും റയിൽവേ സ്റ്റേഷൻ പരിസരത്ത് തുടരുന്ന ഇവരെ ഇതേ വരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല.















