ശ്രീനഗർ: ഭീകരർക്കെതിരെ നടപടി കടുപ്പിച്ച് ജമ്മു കശ്മീർ ഭരണകൂടം. ഭീകരവാദികളായ മൊഹ് ഷാഫി ബാര, മുസ്തഫ എന്നിവരുടെ സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടി. ഹന്ദ്വാര സ്വദേശികളായിരുന്ന ഇരുവരും പാകിസ്താനിലേക്ക് കടന്നെന്നും ഭീകരസംഘടനകളുടെ ഭാഗമായെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മേഖലയിൽ നടന്ന വിവിധ ഭീകരാക്രമണങ്ങളിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
2003 ൽ ഭീകരർക്കെതിരെ ഹന്ദ്വാര ജില്ലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ക്രിമിനൽ നിയമത്തിലെ (സിആർപിസി) സെക്ഷൻ 83 പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടൽ നടത്തിയത്.















