തൃശൂർ : ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. വാഴച്ചാലിൽ വനം വകുപ്പ് സംഘത്തോടൊപ്പം ട്രക്കിങ്ങിന് പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വാഴച്ചാൽ വനം ഡിവിഷൻ കീഴിലെ കാരാംതോട് വച്ചാണ് സംഭവം. ഇന്ന് രാവിലെ ആണ് സംഘം യാത്രതിരിച്ചത്. ഉൾവനത്തിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ആനയെക്കണ്ടപ്പോൾ ട്രക്കിങ് സംഘം പല വഴിക്കു ചിതറി ഓടുക ആയിരുന്നു. ഡി എഫ് ഓ യുടെ നേതൃത്വത്തിൽ വനം വകുപ്പ് സംഘം രക്ഷാ പ്രവർത്തനത്തിനായി കാട്ടിലേക്ക് കടന്നിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം തുടരുന്നു.
(പ്രതീകാത്മക ചിത്രം)















