ആലപ്പുഴ : സി.പി.എം അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികാചരണത്തിന്റെ ഭാഗമായി അമ്പലപ്പുഴയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ച ജി.സുധാകരന് ക്ഷണമില്ല.
അടിയന്തരാവസ്ഥ തടവുകാരായ സി.പിഎം നേതാക്കളിൽ ആലപ്പുഴയിൽ നിന്നും ജയിൽ വാസം അനുഭവച്ചവരിൽ ജീവിച്ചിരിക്കുന്നത് വി.എസ് അച്ചുതാനന്ദനും എസ് രാമചന്ദ്രൻ പിള്ളയും ജി.സുധാരനും മാത്രമാണ് . ഇവരിൽ ആർക്കും ഈ പരിപാടിയിൽ ക്ഷണമില്ല.
പരിപാടിയിൽ പങ്കെടുക്കുന്നത് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറും എച്ച്സലാം എം എൽ എ യും സി.പിഎം സംസ്ഥാന കമ്മറ്റി അംഗം കെ അനിൽകുമാറും ആണ്.
സിപിഎമ്മിൽ ജി സുധാകരൻ അനഭിമതനായശേഷം അദ്ദേഹത്തിന് സി.പിഎം അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിന്റെ ദൃഷ്ടാന്തമാവുകയാണ് അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികാചരണവും. ജി.സുധാകരന്റെ വസതിക്ക് സമീപം നടക്കുന്ന പരിപാടിയിലാണ് അദ്ദേഹത്തോട് ഈ അവഗണന.















