മേക്കപ്പ് കളയുന്നതിന് മുമ്പ് രാത്രി ഉറങ്ങുന്നവരാണോ നിങ്ങൾ? പ്രൊഡക്ടുകൾ മാറി മാറി പരീക്ഷിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ തീർച്ചയായും 39 കാരിയുടെ അനുഭവം അറിഞ്ഞിരിക്കണം.
ചൈനയിലെ ജിലിൻ പ്രവിശ്യയിൽ നിന്നുള്ള ന്യൂയൂമിയൻ എന്ന യുവതി 22 വർഷമായി മേക്കപ്പ് ഉപയോഗിക്കുന്നുണ്ട്. കൂടാതെ പല പ്രൊഡക്ടറ്റുകളും ചികിത്സയും പരീക്ഷിക്കുന്നത് യുവതിയുടെ സ്വഭാവമാണ്. ചുവന്ന് നീരുവച്ച മുഖത്തോടെയാണ് യുവതി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
15 വയസ്സ് മുതൽ മേക്കപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. 22 വർഷമായി പ്രൊഡക്ടുകൾ മാറി മാറി ഉപയോഗിക്കുന്നുണ്ട്. രാത്രി കിടക്കുമ്പോൾ മേക്കപ്പ് നീക്കം ചെയ്യാറില്ലെന്നും അവർ വെളിപ്പെടുത്തി. സാധാരണ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അതുകൊണ്ട് വിലകുറഞ്ഞ ലിക്വിഡ് ഫൗണ്ടേഷനാണ് ഉപയോഗിച്ചിരുന്നത്. ബ്യൂട്ടീഷൻ കോഴ്സ് പഠിക്കുന്നതിനിടെ കെമിക്കൽ ബേസ്ഡ് മേക്കപ്പുകൾ കൂടുതൽ നേരം ഇടുന്നത് പതിവായി. 2011-ൽ, മുഖത്ത് കുത്തിവയ്പ്പുകൾ നടത്തി. 25 വയസ്സിൽ മുഖത്ത് ചെറിയ ചുവപ്പും ചൊറിച്ചും തുടങ്ങി. പല ലേപനങ്ങളും ഉപയോഗിച്ചെങ്കിലും ഒന്നും ഫലിച്ചില്ല.
രണ്ട് ദിവസത്തേക്ക് ഒരു ഉൽപ്പന്നം പരീക്ഷിച്ച് നോക്കും, പിന്നീട് മറ്റോന്നിലേക്ക് മാറും, ഇത് ചർമ്മത്തിന്റെ ആരോഗ്യം വഷളാക്കി. റോസേഷ്യ, ഡെമോഡെക്സ് മൈറ്റുകൾ എന്നിവയാൽ ബുദ്ധിമുട്ടുകയാണ്. ആയിരക്കണക്കിന് ചെറിയ ഉറുമ്പുകൾ എന്റെ മുഖത്ത് ഇഴയുന്നത് പോലെയാണ് ഈ ചുണങ്ങു തോന്നുന്നത്,” വീഡിയോയിൽ യുവതി പറയുന്നു.
ചർമ്മം ആരോഗ്യത്തോടെ സൂക്ഷിക്കാൻ ക്ഷമ ആവശ്യമാണെന്നും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും അന്ധമായി പരീക്ഷിക്കരുതെന്നുമാണ് യുവതി ഉപദേശം.















