തിരുവനന്തപുരം: സ്ത്രീകളെ പകൽ മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളുവെന്ന് നിർദ്ദേശം. ദേശീയ മനുഷ്യാവകാശ കമീഷൻ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനം തയ്യാറാക്കിയ പൊലീസ് നടപടിക്രമം സംബന്ധിച്ച പൗരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ സ്റ്റേഷനിൽ വനിത ഉദ്യോഗസ്ഥരുണ്ടാകണം. പരാതിയിൽ കേസെടുക്കാൻ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ കാരണം രേഖാമൂലം പരാതിക്കാരനെ അറിയിക്കണം. കുടുംബമോ പ്രദേശത്തെ പ്രമുഖ വ്യക്തിയോ അറസ്റ്റ് മെമ്മോയോ സാക്ഷ്യപ്പെടുത്തണം. അറസ്റ്റിലായവർക്ക് അഭിഭാഷകനുമായി സംസാരിക്കാൻ അവസരമൊരുക്കണം.
ഓരോ 48 മണിക്കൂറിലും കസ്റ്റഡിയിൽ കഴിയുന്നവരെ വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കണം. ചോദ്യം ചെയ്യുന്ന സമയത്ത് നെയിംബോർഡ് ധരിക്കണം. അറസ്റ്റിനെ ചെറുക്കാൻ ശ്രമിച്ചാൻ സേനാ ബലം പ്രയോഗിക്കാം. അറസ്റ്റിലാകുന്ന വ്യക്തിയും രക്ഷപ്പെടുന്നത് തടയാൻ ആവശ്യമായതിലും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ലെന്നും പൗരാവകാശ രേഖയിൽ പറയുന്നു.