ചെന്നൈ: തെന്നിന്ത്യൻ നടൻ ശ്രീകാന്തിനെ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്തു. ചെന്നൈ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് നടനെ ചോദ്യം ചെയ്തുവരികയാണ്. മെഡിക്കൽ പരിശോധനാ ഫലത്തിന്റെ ആശ്രയിച്ചിരിക്കും തുടർ നടപടികൾ. ലഹരി ഉപയോഗം സ്ഥിരീകരിച്ചാൽ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ട്.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ എ.ഐ.എ.ഡി.എം.കെ നേതാവായിരുന്ന പ്രസാദ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ശ്രീകാന്തിന് മയക്കുമരുന്ന് കൈമാറിയിട്ടുണ്ടെന്ന് പ്രസാദ് വെളിപ്പെടുത്തിയിരുന്നു. ഒരു ഗ്രാം കൊക്കെയ്ൻ 12,000 രൂപയ്‌ക്കാണ് ശ്രീകാന്തിന് നൽകിയിരുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ മാസം ചെന്നൈയിലെ നുങ്കമ്പാക്കത്ത് വച്ചാണ് എ.ഐ.എ.ഡി.എം.കെ ഐടി വിംഗ് അംഗമായിരുന്ന പ്രസാദിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ താമസിക്കുന്ന ഒരു നൈജീരിയൻ പൗരനാണ് പ്രസാദിന് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസും പ്രസാദിനെതിരെ നിലവിലുണ്ട്.















