ടെഹ്റിൻ: ഇറാന്റെ ആറ് എയർഫീൽഡുകൾ തകർത്ത് ഇസ്രയേൽ പ്രതിരോധസേന. ഇറാന്റെ 15 ജെറ്റുകളും ഹെലികോപ്റ്ററുകളും വ്യോമാക്രമണത്തിൽ തകർന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം ഇസ്രയേൽ പ്രതിരോധസേന പുറത്തുവിട്ടു.
എയർഫീൽഡുകളുടെ റൺവേകൾ, ഭൂഗർഭ ബാങ്കറുകൾ, ഹെലികോപ്റ്ററുകൾ, ഇന്ധനം നിറയ്‌ക്കുന്ന വിമാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇറാനിയൻ സൈന്യത്തിന്റെ വ്യോമശക്തി ദുർബലപ്പെടുത്തുമെന്നും ഐഡിഎഫ് വ്യക്തമാക്കി.
חיל-האוויר תקף שישה שדות תעופה של המשטר האיראני במערב, במזרח ובמרכז איראן במאמץ להעמקת העליונות האווירית.
בתקיפות נפגעו מסלולי המראה, דירים תת-קרקעיים, מטוס תדלוק, ומטוסים מסוג F-14, F-5 ו-AH-1, השייכים למשטר האיראני. pic.twitter.com/HNPcxqiriI— Israeli Air Force (@IAFsite) June 23, 2025
കഴിഞ്ഞ ദിവസം ഇറാനിലെ കെർമൻഷാ മേഖലകൾ കേന്ദ്രീകരിച്ച് ആക്രമണം നടന്നിരുന്നു. മിസൈൽ സംരക്ഷണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഐഡിഎഫ് തുടർച്ചയായി വ്യോമാക്രമണം നടത്തിയത്. ഐഡിഎഫ് ഇന്റലിജൻസ് ഡയറക്ടറേറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ ലക്ഷ്യം കണക്കാക്കിയാണ് ഇറാനെതിരെ മിസൈലുകൾ തൊടുത്തുവിട്ടത്.
ടെഹ്‌റാനിലെ മെഹ്‌റാബാദ്, മഷാദ്, ഡെസ്ഫുൾ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഇറാന്റെ സൈനിക ശേഷി കുറയ്‌ക്കുന്നതിനാണ് ഇസ്രയേൽ പ്രതിരോധസേന ശ്രമിക്കുന്നത്. ഇന്ന് പുലർച്ചെ മൂന്ന് ആണവകേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു.