ചെന്നൈ: ലഹരിക്കേസിൽ അറസ്റ്റിലായ തമിഴ് നടൻ ശ്രീകാന്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. ജൂലൈ ഏഴ് വരെയാണ് കസ്റ്റഡിയിൽവിട്ടിരിക്കുന്നത്. മണിക്കുറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് താരത്തെ ഇന്നലെ അറസ്റ്റ് ചെയ്തത്. പിന്നീട് ചെന്നൈ കോടതിയിൽ ഹാജരാക്കി.
ശ്രീകാന്ത് കൊക്കെയ്ൻ ഉപയോഗിക്കുകയും ഇടനിലക്കാരുമായി ബന്ധം പുലർത്തുകയും ചെയ്തുവെന്ന് അന്വേഷണസംഘം കണ്ടെത്തി. വൈദ്യപരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
മുൻ എഐഎഡിഎംകെ അംഗം ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് നടനെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നത്. ചോദ്യം ചെയ്യലിൽ നടന് കൊക്കെയ്ൻ കൈമാറിയ വിവരം പ്രതി പൊലീസിനെ അറിയിച്ചു. ഒരു ഗ്രാമിന് 12,000 രൂപ നിരക്കിലാണ് ഇയാൾ ലഹരിമരുന്ന് ശ്രീകാന്തിന് നൽകിയത്. ഇത്തരത്തിൽ 40 തവണ നടൻ പ്രതിയിൽ നിന്ന് ലഹരി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ശ്രീകാന്തിനെ കൂടാതെ മറ്റ് ചില നടന്മാരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.