കൊല്ലം: ബന്ധുവായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 52 കാരന് കഠിനതടവും പിഴയും വിധിച്ചു.
പരവൂർ പുത്തൻകുളം നേടിയവിള സ്വദേശിയെയാണ് 5 വർഷം കഠിനതടവിന് ശിക്ഷിച്ചത്. 50,000 രൂപ പിഴയും പ്രതി ഒടുക്കണം. അഥവാ പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം. കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എ.സമീറാണ് വിധി പ്രഖ്യാപിച്ചത്.
പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി.















