കോഴിക്കോട്: നടക്കാവിൽ തെരുവുനായ ആക്രമണത്തിൽ 9 പേർക്ക് പരിക്ക്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവർ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. നടന്നു പോകുകയായിരുന്നവരെ നായ പിന്നിലൂടെ ഓടി വന്ന് കടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസം കണ്ണൂർ ടൗണിലും തെരുവ് നായ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു.















