ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഒസ്ട്രാവ ഗോൾഡൻ സ്പൈക്കിൽ ആദ്യമായി പങ്കെടുക്കുന്ന ഇന്ത്യൻ താരം നീരജ് ചോപ്രയ്‌ക്ക് ജാവ്‌ലിൻ ത്രോയിൽ സ്വർണം. തന്റെ വ്യക്തിഗത മികച്ച പ്രകടനം (90.23 മീറ്റർ) ആവർത്തിക്കാൻ നീരജിന് കഴിഞ്ഞില്ലെങ്കിലും, മൂന്നാം ശ്രമത്തിൽ 85.29 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ താരം വിജയം ഉറപ്പിച്ചത്.
ദക്ഷിണാഫ്രിക്കയുടെ ഡൗ സ്മിത്ത് 84.12 മീറ്റർ ദൂരം എറിഞ്ഞ് വെള്ളി നേടി. മുൻ ലോക ചാമ്പ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനെ പിന്തള്ളിയാണ് സ്മിത്ത് വെള്ളി നേടിയത്. 83.63 മീറ്റർ ദൂരം എറിഞ്ഞ ആൻഡേഴ്‌സൺ വെങ്കലം നേടി.
സമീപകാല മത്സരങ്ങളെ അപേക്ഷിച്ച് നീരജ് മികച്ച സ്ഥിരതസ്ഥിരത പുലര്ത്തിയ മത്സരമായിരുന്നു ഇത്. നാല് ലീഗൽ ത്രോകൾ എറിഞ്ഞു – എല്ലാം 80 മീറ്ററിനപ്പുറം. അവസാന ശ്രമത്തിൽ തന്റെ കൂടെ നിൽക്കാൻ ഓസ്ട്രാവ കാണികളെ പ്രേരിപ്പിച്ചുകൊണ്ട്, ഒരു വലിയ ഫിനിഷിംഗ് നേടാൻ അദ്ദേഹം ശ്രമിച്ചു, പക്ഷേ ത്രോ 85 മീറ്ററിൽ താഴെയാകുമെന്ന് മനസ്സിലാക്കിയപ്പോൾ മനഃപൂർവ്വം ഫൗൾ ലൈൻ മറികടന്നു. 2025 സീസണിൽ നീരജ് നേടുന്ന രണ്ടാമത്തെ വിജയമാണിത്. പാരീസ് ഡയമണ്ട് ലീഡിൽ 88.16 മീറ്റർ എറിഞ്ഞ് നീരജ് ഒന്നാമതെത്തിയിരുന്നു















