വരാനിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് സൂചന നൽകി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കൊട്ടിയൂരിന്റെ ചരിത്രത്തെ കേന്ദ്രീകരിച്ചാണ് അഭിലാഷ് പിള്ളയുടെ പുതിയ തിരക്കഥ ഒരുങ്ങുക. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിലാഷ് പിള്ള ഇക്കാര്യം പങ്കുവച്ചത്.
കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും അഭിലാഷ് പിള്ള പങ്കുവച്ചിട്ടുണ്ട്. തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
പോസ്റ്റിന്റെ പൂർണരൂപം
“യാഗഭൂമിയിൽ വീണ ചോരയുടെ കണക്ക് ദക്ഷന്റെ തലയറുത്തു യാഗഭൂമിയിൽ തന്നെ തീർത്ത മഹാദേവന്റെ ഭൂതഗണങ്ങൾ കാവൽ നിൽക്കുന്ന കൊട്ടിയൂരിന്റെ ചരിത്രം വെള്ളിത്തിരയിൽ തെളിയും. എല്ലാം ഒത്തുവന്നാൽ എന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സ്വപനം അത് ഞാൻ നിങ്ങൾക്ക് മുന്നിൽ അധികം വൈകാതെ തന്നെ എത്തിക്കും”- അഭിലാഷ് പിള്ള കുറിച്ചു.