ന്യൂഡൽഹി: ഭാരതത്തിന്റെ അഭിമാനമായ ശുഭാംശു ശുക്ലയെയും മറ്റ് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റ് കുതിച്ചു. ഉച്ചയ്‌ക്ക് 12.01-നാണ് വിക്ഷേപണം നടന്നത്. ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരുന്ന ചരിത്രനിമിഷത്തിനാണ് ഏവരും സാക്ഷ്യംവഹിച്ചത്.
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ടുള്ള വിക്ഷേപണത്തിന്റെ ദൃശ്യങ്ങൾ ആക്സിയം സ്പേസ്, നാസ, സ്പേസ് എക്സ് എന്നിവയുടെ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നു.
Nothing like a liftoff 🚀@Axiom_Space‘s #Ax4 mission, riding atop a @SpaceX Falcon 9 rocket, launched from @NASAKennedy at 2:31am ET (0631 UTC). pic.twitter.com/RuvVZ9shT6
— NASA (@NASA) June 25, 2025
സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം നിരവധി തവണ ആക്സിയം -4 ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവച്ചിരുന്നു. മുതിർന്ന അമേരിക്കൻ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
14 ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ 60 ഓളം ശാസ്ത്രീയ പരീക്ഷണങ്ങളാണ് നടക്കുക. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറായ ശുഭാംശു ശുക്ലയാണ് പൈലറ്റ്.















