'കൈകാലുകളിൽ തൂക്കി ഇടിവണ്ടിയിലേക്കെറിഞ്ഞു; ശാഖയിൽ നിന്നും കിട്ടിയ പരിശീലനമാണ് ചെറുത്ത് നിൽക്കാൻ സഹായിച്ചത്'; ഇത് പോരാട്ടത്തിൻ്റെ യഥാർത്ഥ മുഖം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കൈകാലുകളിൽ തൂക്കി ഇടിവണ്ടിയിലേക്കെറിഞ്ഞു; ശാഖയിൽ നിന്നും കിട്ടിയ പരിശീലനമാണ് ചെറുത്ത് നിൽക്കാൻ സഹായിച്ചത്’; ഇത് പോരാട്ടത്തിന്റെ യഥാർത്ഥ മുഖം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 05:34 pm IST
FacebookTwitterWhatsAppTelegram

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ  മുഖ്യശിക്ഷക്കായിരുന്നു എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ റാവുജി എന്ന് വിളിക്കുന്ന പി. രാമ​ഗോവിന്ദ റാവു. പതിനെട്ട് വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന് പ്രായം. ഇന്ദിരയുടെ അടിയന്തരാവസ്ഥ അമ്പതാണ്ട് പിന്നുമ്പോൾ കറുത്ത ദിനങ്ങൾ ജനം ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം  ഓർത്തെടുത്തു…..

‘ മട്ടാഞ്ചേരിയിൽ നിന്നുള്ള ഞങ്ങളുടെ സംഘം എറണാകുളം എസ്ആർവി സ്കൂളിന്റെ മുന്നിൽ എത്തിയപ്പോഴാണ് പന്ത്രണ്ടോളം പൊലീസ് ജീപ്പ് എത്തിയത്. ഇടിവണ്ടിയിലായിരുന്നു ഞങ്ങളെ നേരിടാൻ പൊലീസുകാർ എത്തിയത്. പൊലീസുകാർ അടിച്ചും നിലത്തിട്ട് ചവിട്ടിയും ഇടിവണ്ടിയിലേക്ക് വലിച്ചെറിയുകയായിരുന്നു. എന്റെ ശിക്ഷക് ആയിരുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. ആരാണ് ഞങ്ങളുടെ നേതാവ് എന്നാണ് അവർക്ക് അറിയേണ്ടത്. ആർ പ്രകാശ് ഞങ്ങൾ ഒറ്റ സ്വരത്തിൽ പറഞ്ഞു’, അന്നത്തേ അതേ ആവേശത്തിൽ തന്നെ റാവുജി ഓർത്തെടുത്തു.

‘ ഇവരെ വെറുതെ വിടരുതെന്നും സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് ജീപ്പിൽ ഇട്ട് തന്നെ ചവിട്ടി മെതിക്കണമെന്നും പൊലീസുകാർക്ക് മുകളിൽ നിന്നും നിർദ്ദേശം വന്നിരുന്നു. ആംഡ് റിസർവ് പൊലീസ് സ്റ്റേഷനിൽ നിന്നായിരുന്നു ഇടിവണ്ടികൾ വന്നിരുന്നത്. ബൂട്ടിട്ട കാലുകൊണ്ട് തലയിലും മുഖത്തും അടക്കം ചവിട്ട് കിട്ടി. വണ്ടി നേരെ പോയത് എറണാകുളം കസബ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. അവിടെ വരുന്നതും പോകുന്നതുമായ എല്ലാം പൊലീസുകാരും ഞങ്ങളെ മർദ്ദിച്ചു.

രാത്രിയാകുമ്പോൾ കള്ളൻമാർ കിടക്കുന്ന റൂമിലാണ് ഞങ്ങളെ കൊണ്ടിട്ടത്. പാതിരാത്രിയിൽ പൊലീസുകാർ ലാത്തികൊണ്ട് ശരീരം മുഴുവൻ തല്ലിച്ചതച്ചു. ഇനി പ്രതിഷേധിക്കാൻ വരുമോ എന്ന് ചോദിച്ച് കൊണ്ട് കാൽ വെള്ളയിൽ ചൂരൽകൊണ്ടാണ് അടിച്ചു. ശാഖയിൽ നിന്നും കിട്ടിയ കായിക പരിശീലമാണ് ചെറുത്ത് നിൽക്കാൻ സഹായിച്ചത്, റാവുജി പറഞ്ഞു. ഒടുവിൽ രണ്ട് ദിവസം നീണ്ട കൊടിയ മർദ്ദനത്തിന് ശേഷം 20 വയസ്സിന് താഴെയുള്ളവരെ പറഞ്ഞുവിട്ടു.

18 വയസ്സ് മാത്രമായതിനാൽ റാവുജിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ബാക്കിയുള്ളവരെ കേസ് ചാർജ് ചെയ്ത് ജയിലിൽ അടച്ചു. ഞങ്ങൾ രണ്ടും കൽപ്പിച്ചായിരുന്നു ശാഖയിൽ നിന്നും ഇറങ്ങിയത്. ചത്താൽ അവിടെ കിടന്ന് ചാവട്ടെ പ്രതിഷേധത്തിൽ നിന്നും പിന്നോട്ടില്ലെന്ന് തീരുമാനമെടുത്തിരുന്നുവെന്നും പ്രായം തളർത്താത്ത ആവശേത്തോടെ പറഞ്ഞു. അടിയന്തരാവസ്ഥയെ രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണമെന്നും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും റാവുജി ആവശ്യപ്പെട്ടു.

Tags: Emergencyindira gandhiഅടിയന്തരാവസ്ഥ
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies