തന്നെ പരോക്ഷമായി വിമർശിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും എഐസിസി ജനറൽ സെക്രട്ടറിക്കും മറുപടിയുമായി ശശി തരൂർ എം.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതാണ് ഇരുവരെയും ചൊടിപ്പിച്ചത്. എക്സിൽ പങ്കുവച്ച ഒരു ചിത്രത്തിലൂടെയാണ് ഇരുവരുടെയും പേരെടുത്ത് പറയാതെ തരൂർ വിമർശിച്ചത്.
ഒരു പക്ഷി മരക്കൊമ്പിലിരിക്കുന്ന ചിത്രത്തിൽ “പറക്കാൻ ആരോടും അനുമതി ചോദിക്കേണ്ട കാര്യമില്ല, ചിറകുകൾ നിങ്ങളുടേതാണ്. ആകാശം ആരുടെയും സ്വന്തമല്ല”—എന്നൊരു കുറിപ്പുമുണ്ട്.ഇന്ദിരാ ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖാർഗെ തരൂരിനെ പരോക്ഷ വിമർശനം ഉന്നയിച്ചത്. തരൂരിന്റെ ഭാഷ നല്ലതാണ്.
ചില ആളുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രധാനം. പക്ഷ ഞങ്ങൾക്ക് രാജ്യമാണ് പ്രധാനം. —എന്നാണ് ഖാർഗെ പറഞ്ഞത്. ഓരോ നേതാവും പാർട്ടി ലൈൻ മറികടക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് കെ.സി വേണുഗോപാലും വിമർശിച്ചിരുന്നു. പറയുന്ന കാര്യങ്ങളിൽ അവനവന് ബോധ്യമുണ്ടാകണമെന്നും കെസി പറഞ്ഞിരുന്നു.















