ശ്രീനഗർ: അമർനാഥ് യാത്ര ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ജമ്മു കശ്മീരിലെ ഉധംപൂരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡിലെ കുരു പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്.
ഓപ്പറേഷൻ ബിഹാലി എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന ഏറ്റുമുട്ടലിനെക്കുറിച്ചുള്ള വിവരങ്ങൾ സുരക്ഷാ സേന എക്‌സിൽ പങ്കുവെച്ചു ബസന്ത്ഗഡിലെ ബിഹാലി പ്രദേശത്ത് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഭീകരർക്കായി തെരച്ചിൽ നടന്നതെന്ന് സൈന്യം പറഞ്ഞു. ഏറ്റുമുട്ടൽ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.