മംഗളൂരു: വിരമിച്ച ബാങ്ക് ജീവനക്കാരൻ ജോലി ചെയ്തിരുന്ന ശാഖയിൽ എത്തി ആത്മഹത്യ ചെയ്തു.കുദ്രോളി സ്വദേശിയായ ഗിരിധർ യാദവ് (61) ആണ് മരിച്ചത്. കനറാ ബാങ്കിന്റെ കൊഡിയൽബെയിൽ ശാഖയിൽ 40 വർഷത്തിലേറെ സേവനമനുഷ്ഠിച്ച അദ്ദേഹം അടുത്തിടെ വിരമിച്ചു. ബാങ്കിനോടുള്ള സ്നേഹം കാരണം അദ്ദേഹം ഇടയ്‌ക്കിടെ തന്റെ പഴയ ജോലിസ്ഥലം സന്ദർശിക്കാറുണ്ടായിരുന്നു.
ബുധനാഴ്ചയും അദ്ദേഹം ബാങ്കിൽ പോയിരുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്താത്തതിനാൽ ഭാര്യ ബന്ദർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
വ്യാഴാഴ്ച രാവിലെ പതിവുപോലെ ബാങ്ക് തുറന്നപ്പോഴാണ് ഗിരിധറിനെ ബാങ്കിന്റെ സ്റ്റോർ റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യയുടെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിവരം.സംസ്ഥാനതല പവർ ലിഫ്റ്ററായിരുന്ന അദ്ദേഹം അവയിൽ നിരവധി മെഡലുകൾ നേടിയിരുന്നു.















