മക്കൾ രണ്ട് മതവിശ്വാസത്തിലാണ് വളരുന്നതെന്നും അറിവാകുമ്പോൾ അവർക്ക് തോന്നുന്ന മതം സ്വീകരിക്കാമെന്നും അമേരിക്കൻ വൈസ് പ്രഡിസന്റ് ജെ ഡി വാൻസിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസ്. പോഡ്കാസ്റ്റ് ഷോയിൽ നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
“മക്കൾക്ക് അവരുടെ മതം തെരഞ്ഞെടുക്കാനുള്ള അവസരം ഞങ്ങൾ നൽകും. ഇപ്പോൾ അവർ കത്തോലിക്ക സ്കൂളിലാണ് പഠിക്കുന്നത്. കത്തോലിക്ക സ്നാനം സ്വീകരിക്കണമോ എന്ന് അവർക്ക് തീരുമാനിക്കാം. ഞാൻ വാൻസിനെ കണ്ടുമുട്ടുമ്പോൾ അദ്ദേഹം കത്തോലിക്കനായിരുന്നില്ല. പിന്നീട് കത്തോലിക്ക മതത്തിലേക്ക് മാറി. ഞാൻ കത്തോലിക്ക അല്ലെന്ന് മക്കൾക്ക് നന്നായി അറിയാം”.
എന്റെ കുടുംബം കടുത്ത ഹിന്ദുവിശ്വാസികളാണ്. അവർ പതിവായി ക്ഷേത്രത്തിൽ പോവുകയും പൂജയൊക്കെ ചെയ്യുന്നവരാണ്. ഇന്ത്യ സന്ദർശിക്കുമ്പോഴെല്ലാം ഹിന്ദുമത വിശ്വാസങ്ങൾ പിന്തുടരാനുനുള്ള ഒരുപാട് അവസരങ്ങൾ മക്കൾക്ക് ലഭിക്കാറുണ്ട്. അവർക്ക് നൽകുന്ന പുസ്തകങ്ങളിൽ നിന്നും പല കാഴ്ചകളിൽ നിന്നും അവർക്ക് അത് കിട്ടുന്നു. അടുത്ത തവണ ഹോളി ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഉഷ വാൻസ് പറഞ്ഞു.