കൊൽക്കത്ത: സൗത്ത് കൊൽക്കത്തയിൽ ലോ കോളേജിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കൊൽക്കത്തയിലെ കസബയിലാണ് സംഭവം. മുൻ വിദ്യാർത്ഥിനി ഉൾപ്പെടെയാണ് കേസിലെ പ്രതികൾ. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂൺ 25-നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി കോളേജ് കെട്ടിടത്തിനുള്ളിൽ വച്ചാണ് സംഭവം നടക്കുന്നത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി മൊഴി രേഖപ്പെടുത്തി. നിരവധി സാക്ഷികളുടെ മൊഴികളും എടുത്തിട്ടുണ്ട്. മിശ്ര, അഹമ്മദ്, പ്രമിത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ അലിപൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തിൽ കൊൽക്കത്ത പൊലീസിനെതിരെയും മമത സർക്കാരിനെതിരെയും വിമർശനവുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. മമത ബാനർജിക്ക് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അവകാശമില്ലെന്നും ഇതിന്റെ പൂർണ ഉത്തരവാദി കൊൽക്കത്ത പൊലീസാണെന്നും സുവേന്ദു അധികാരി വിമർശിച്ചു.