കോഴിക്കോട്: സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി നടപ്പാക്കുന്ന സൂംബ ഡാൻസ് പ്രോഗ്രാമിനെതിരെ കുടുതൽ മുസ്ലീം സംഘടനകൾ രംഗത്ത്. സ്‌കൂളുകളില്‍ സൂംബ കളിപ്പിക്കുന്നത് ധാര്‍മികതയ്‌ക്ക് ചേരില്ലെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
അല്പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടണമെന്ന നിര്‍ദേശം പ്രതിഷേധാര്‍ഹമാണ്. നിലവിലുള്ള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിനു പകരം ആഭാസങ്ങൾ നിര്‍ബന്ധിക്കരുത്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്‍ന്ന് ആടിപ്പാടാനും ധാര്‍മികബോധം അനുവദിക്കാത്ത വിദ്യാര്‍ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുള്ള ലംഘനമാവും ഇതെന്നും കൂടത്തായി പറഞ്ഞു. കുട്ടികൾ ലിംഗ വ്യത്യാസമില്ലാതെ ഡാൻസ് കളിക്കുന്നതാണ് മുസ്ലീം നേതാവിനെ ചൊടിപ്പിച്ചത്.
സമസ്ത യുവജന വിഭാഗം എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കുട്ടുരും സൂംബയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന സംവിധാനമാണ് സൂംബ ഡാൻസ്. മതബോധമുള്ള രക്ഷിതാക്കളെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടാണ്, അബ്ദു സമദ് പൂക്കുട്ടുർ പറഞ്ഞു. മുസ്ലീംലീഗിന്റെ വിദ്യാർത്ഥി സംഘടനയും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനും സൂംബയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
സൂംബ വിഷയം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാക്കി രക്ഷിതാക്കളെ പദ്ധതിക്കെതിരാക്കാനുള്ള തീവ്ര ശ്രമമാണ് മുസ്ലീം സംഘടനകളുടെ ഭാഗത്തുന്നുണ്ടാവുന്നത്. ഈ അദ്ധ്യയന വർഷം മുതൽ സൂംബ പരിശീലനം നൽകുമെന്നാണ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. അദ്ധ്യാപകർക്ക് ഇതിനുള്ള പരിശീലനവും നൽകി കഴിഞ്ഞു. സാധാരണയായി മുസ്ലീം വിഭാഗങ്ങളുടെ എതിർപ്പുണ്ടായാൽ തീരുമാനത്തിൽ നിന്നും മലക്കം മറയുന്നത് ഇടത് സർക്കാരിന്റെ പതിവ്. സൂംബ ഡാൻസിന്റെ കാര്യത്തിലും ഇത് തന്നെ ആവർത്തിക്കാനാണ് സാധ്യത.