വിൻഡ്സ് ക്രിക്കറ്റ് താരത്തിനെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണം. നിലവിൽ ദേശീയ ടീമംഗമായ താരത്തിനെതിരെയാണ് ആരോപണം ഉയരുന്നത്. ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയടക്കം 11 യുവതികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയതെന്നാണ് ആരോപണം. വെസ്റ്റ്ഇൻഡീസിലെ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ക്രിക്കറ്ററുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഗയാനയിൽ ജനിച്ച ക്രിക്കറ്റർക്കെതിരെയാണ് പരാതി.
എങ്കിലും ഇതുവരെ ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. ഇക്കാര്യത്തിൽ ക്രിക്കറ്റ് വിൻഡീസ് ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. കൂടാതെ വീഡിയോ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത് സംഭവം പുറത്തറിയാതെ ഒതുക്കാനുള്ള ശ്രമങ്ങൾ സജീവമെന്നാണ്. സ്പോർട്സ് മാക്സ് ടിവി ക്രിക്കറ്റ് വെസ്റ്റഇൻഡീസുമായി ബന്ധപ്പെട്ടു.
സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നോ? അന്വേഷണം എന്തെങ്കിലും നടത്തുന്നുണ്ടോ? ഒളിച്ചുവയ്‌ക്കാൻ എന്തെങ്കിലും ശ്രമമുണ്ടോ എന്ന ചോദ്യങ്ങളോടുള്ള പ്രതികരണം നിരാശജനകമായിരുന്നു. സാഹചര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും അതുകൊണ്ട് ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ലെന്നുമാണ് അവരുടെ നിലപാട്. നിലവിൽ വിൻഡീസ് ക്രിക്കറ്റ് ടീം ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പര കളിക്കുകയാണ്.
Guys! This incredibly concerning and disconcerting. @windiescricket — do something. Say something. pic.twitter.com/y7BqnrowQ9
— T (@teecha_) June 26, 2025















