ഭുവനേശ്വർ : പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ തിക്കിലും തിരക്കിലും 500 ലധികം ഭക്തർക്ക് പരിക്കേറ്റു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തിന്റെ ഭാഗമായി വലിക്കുന്ന മൂന്ന് വലിയ രഥങ്ങളിൽ ഒന്നായ ബലഭദ്ര ഭഗവാന്റെ രഥം വലിക്കുന്നതിനിടെയാണ് സംഭവം. ബലഭദ്ര ഭഗവാന്റെ രഥം വലിക്കാൻ വൻ ജനക്കൂട്ടം എത്തിയതിനെ തുടർന്ന് 500-ലധികം ഭക്തർക്ക് പരിക്കേറ്റതായി കലിംഗ ടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി, കേന്ദ്ര സായുധ പോലീസ് സേനയുടെ എട്ട് കമ്പനികൾ ഉൾപ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്.രഥോത്സവത്തിനായി ഏകദേശം പത്ത് ലക്ഷം ഭക്തർ ഈ പട്ടണത്തിൽ ഒത്തുകൂടിയതായി കണക്കാക്കപ്പെടുന്നു,















