ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾക്ക് ‘ഗജ’ എന്ന് പേരിട്ടിരിക്കുന്ന യന്ത്ര ആനകളെ സംഭാവന നൽകി നടിയും മൃഗസ്നേഹിയുമായ തൃഷ കൃഷ്ണൻ. തമിഴ്‌നാട്ടിലെ ശ്രീ അഷ്ടലിംഗ അതിശേഷ സെൽവ വിനായഗർ, ശ്രീ അഷ്ടഭുജ അതിശേഷ വാരാഹി അമ്മൻ ക്ഷേത്രങ്ങൾക്കാണ് നടി യന്ത്ര ആനകളെ നൽകിയത്. ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തർക്ക് അന്നദാനവും നൽകി
“ഈ മനോഹരമായ നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അനുകമ്പയിൽ വേരൂന്നിയ ഭക്തി കൂടുതൽ പ്രകാശിക്കുന്നു. നമ്മുടെ ക്ഷേത്ര പാരമ്പര്യങ്ങളിലേക്ക് ഒരു യാന്ത്രിക ആനയെ സ്വാഗതം ചെയ്യുന്നത് ദയയുടെയും, നവീകരണത്തിന്റെയും, സംസ്കാരത്തിന്റെയും ആഘോഷമാണ്,” പീപ്പിൾ ഫോർ കാറ്റിൽ ഇൻ ഇന്ത്യ (PFCI) പുറത്തിറക്കിയ പ്രസ്താവനയിൽ തൃഷ പറഞ്ഞു.
Gaja arrived—and was met with warmth, awe, and devotion by all at Sri Ashtalinga Athisesha Selva Vinayagar and Sri Ashtabhuja Athisesha Varahi Amman temples in Tamil Nadu. 💫@trishtrashers #RoboticGaja #MechanicalElephant #PFCI pic.twitter.com/n6L9YzrMgg
— People For Cattle In India (PFCI) (@PFCII) June 27, 2025
നമ്മുടെ പൈതൃകത്തെ ഒരു ദോഷവും വരുത്താത്ത വിധത്തിൽ, ഐക്യം മാത്രം കൊണ്ടുവരുന്ന വിധത്തിൽ ഞങ്ങൾ ആദരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് തൃഷ പറഞ്ഞു. സംഭാവന നൽകിയതിന് തൃഷയ്‌ക്ക് നന്ദി പറഞ്ഞുകൊണ്ട് പിഎഫ്‌സിഐ എക്‌സിൽ ഗജയുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തു. ഷ ഭക്തർക്കായി ഒരുക്കിയ ഭക്ഷണത്തിന്റെ ചിത്രവും അവർ പങ്കുവെച്ചു. മാംസം, പാലുൽപ്പന്നങ്ങൾ, മുട്ടകൾ തുടങ്ങി യാതൊരു വിധത്തിലുമുള്ള മൃഗ ഉത്പന്നങ്ങളില്ലാത്ത രുചികരമായ സസ്യാധിഷ്ഠിത വിഭവങ്ങൾ അടങ്ങിയ വീഗൻ ഭക്ഷണമാണ് സദ്യക്ക് നൽകിയത്.
Compassion never tasted so good! 🥗 Sri Ashtalinga Athisesha Selva Vinayagar and Sri Ashtabhuja Athisesha Varahi Amman temples in Tamil Nadu served hearty vegan meals to celebrate. @trishtrashers #RoboticGaja #MechanicalElephant pic.twitter.com/oq3hboKM6P
— People For Cattle In India (PFCI) (@PFCII) June 27, 2025















