ഓട്ടോഭീമനായ ടിവിഎസ് തങ്ങളുടെ പുതിയ അപ്പാച്ചെ മോഡല്‍ അവതരിപ്പിച്ചത് വിപണിയില്‍ ഓളം സൃഷ്ടിച്ചിരിക്കുകയാണ്. ഇരുചക്ര വിപണിയിലെ ആഗോള നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 ആണ് പുറത്തിറക്കിയിരിക്കുന്നത്.
ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനത്തോട് കൂടിയാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇത് ബൈക്കിന് കൂടുതല്‍ സുരക്ഷയും നിയന്ത്രണവും നല്കുന്നു. റെഡ് അലോയ് വീലുകളാണ് മോഡലിന്. ഇത് ബൈക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. അപ്പാച്ചെ ആര്ടിആര് 160, 8,750 ആര്‍പിഎമ്മില്‍ 16.04 ബിഎച്ച്പി പവറും, 7,000 ആര്‍പിഎമ്മില്‍ 13.85 എന്‍എം ടോര്‍ക്കും നല്‍കും.
സ്പോര്‍ട്, അര്‍ബന്‍, റെയിന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡ് മോഡുകളിലാണ് അപ്പാച്ചെയുടെ പുതിയ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. കൂടാതെ ബ്ലൂടൂത്ത്, വോയ്സ് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന കണക്റ്റിവിറ്റി സംവിധാനങ്ങളുമുണ്ട്. മാറ്റ് ബ്ലാക്ക്, പേള്‍ വൈറ്റ് തുടങ്ങിയ നിറങ്ങളിലാണ് ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 ലഭ്യമാവുക. 1,34,320 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭ വില.















