രാജ്യത്ത് ഐപിഒ വസന്തം തുടര്‍ക്കതയാകുകയാണ്. ഇതിന്റെ ഭാഗമാകുകയാണ് ക്രെഡിലയും. ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്ന ക്രെഡില ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്‌ക്ക് അനുമതി തേടി സെബിയ്‌ക്ക് പുതുക്കിയ കരടു രേഖ സമര്‍പ്പിച്ചിരിക്കുകയാണ്. ഐപിഒയിലൂടെ 5,000 കോടി രൂപ സമാഹരിക്കാനാണ് ക്രെഡില ലക്ഷ്യമിടുന്നത്.
3,000 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും പത്ത് രൂപ മുഖവിലയുള്ള 2,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, ജെഫറീസ്-ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.















