തിരുവനന്തപുരം : എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു.
വിവിധ സ്പെഷ്യലിസ്റ്റുകളടങ്ങിയ പ്രത്യേക മെഡിക്കൽ സംഘത്തിൻ്റ മേൽ നോട്ടത്തിലാണ് വി എസ്.
ഏതാനും ദിവസങ്ങളായി ഹൃദയാഘാതത്തെ തുടർന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വി എസ് അച്യുതാനന്ദൻ. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും ഹൃദയമിടിപ്പും സാധാരണ നിലയിലാക്കാൻ വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.















