കോഴിക്കോട്: നഗരത്തിൽ 19 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടക്കാവിൽ വെച്ച് തെരുവുനായ ആക്രമിച്ചത്. വിദ്യാര്‍ഥികളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായതന്നെയാണ് കാല്‍നടയാത്രക്കാരെയും ബൈക്ക് യാത്രികനെയും കടിച്ചത് എന്ന് പിനീട് തിരിച്ചറിയുകയായിരുന്നു. പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.
കടിയേറ്റ എല്ലാപേർക്കും വാക്‌സിൻ നൽകിയിരുന്നു, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കോർപറേഷൻ പറയുന്നു.















