ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ വീണ്ടും ദുരൂഹതകൾ. കഴിഞ്ഞ ആറ് വർഷമായി യുവത്വം നിലനിർത്താനുള്ള പ്രത്യേക ചികിത്സയിലായിരുന്നു ഷെഫാലി.
ചർമസൗന്ദര്യത്തിന് വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും താരം ഉപയോഗിച്ചിരുന്നു. എന്നാൽ ഗ്ലൂട്ടാത്തിയോൺ ഉൾപ്പെടെയുള്ള ഇത്തരം സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾക്കും ചികിത്സകൾക്കും ഹൃദയാരോഗ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മാരണകാരണം വ്യക്തമാവുകയുള്ളു. ഹൃദയാഘാതത്തെ തുടർന്ന് എന്നാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. മരണസമയത്ത് ഭർത്താവും നടനുമായ പരാഗ് ത്യാഗി മാത്രമാണ് ഷെഫാലിയോടൊപ്പം ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെയായിരുന്നു ഷെഫാലിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.















