പാലക്കാട് :വാണിയംകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പിടിയിൽ. വാണിയംകുളം 1 St വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് ഫസലാണ് പിടിയിലായത്. കോതകുറിശ്ശി സ്വദേശിയിൽ നിന്ന് തണ്ടപ്പേർ സർട്ടിഫിക്കറ്റിന് 1000 രൂപ ആവശ്യപ്പെടുകയായിരുന്നു.
ജൂൺ 9 നാണ് ഇവർ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയത്. 500 രൂപ സ്ഥലം നോക്കാൻ വന്ന സമയത്ത് ചോദിച്ചു വാങ്ങി. ബാക്കി 500 രൂപ വില്ലേജ് ഓഫീസിനു മുന്നിൽ നിർത്തിയിട്ടുള്ള സ്കൂട്ടിയുടെ ഡിക്കിയിൽ വയ്‌ക്കാൻ ആവശ്യപ്പെടുകയായിരുന്നു.ഇവർ വിജിലൻസിന് പരാതി നൽകി.
പാലക്കാട് വിജിലൻസ് DySP ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് .















