മലപ്പുറം: മലപ്പുറം നിറമരുതൂരിൽ തെരുവ് നായ ആക്രമണം. പുതിയകടപ്പുറം മേഖലയിലാണ് ജനങ്ങളെ തെരുവ് നായ ആക്രമിച്ചത്. പത്തോളം പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു.
കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഉള്ളവർക്ക് ആണ് പരുക്ക്. പരുക്കേറ്റവർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.















