കാസർഗോഡ്: എബിവിപി സംസ്ഥാന പഠന ശിബിരം കാസർഗോഡ് ചൈതന്യ വിദ്യാലയത്തിൽ നടന്നു. എബിവിപി ദേശീയ സഹസംഘടന സെക്രട്ടറി എസ് ബാലകൃഷ്ണയാണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് ദിവസങ്ങളായി നടക്കുന്ന ശിബിരത്തിൽ ഇരുനൂറോളം ശിബിരാർത്ഥികളാണ് പങ്കെടുക്കുന്നത്.
എബിവിപിയുടെ വളർച്ചയെയും ആശയങ്ങളെ പറ്റിയും കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കേരള സർക്കാർ തകർക്കുകയാണെന്നും വിദ്യാർത്ഥികൾക്ക് ഏറെ ഉപാകരപ്രദമായ പി എം പദ്ധതിയിൽ ഒപ്പുവെക്കാതെ രാഷ്‌ട്രീയ നാടകം കളിക്കുകയാണെന്നും എസ് ബാലകൃഷ്ണ പറഞ്ഞു. സമരങ്ങളെ അക്രമങ്ങളാൽ അടിച്ചമർത്താനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ ശക്തമായ പ്രതിഷേധവുമായി എബിവിപി ഇനിയും സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന അദ്ധ്യക്ഷൻ വൈശാഖ് സദാശിവൻ, സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു. ദേശിയ സെക്രട്ടറി ശ്രാവണ് ബി രാജ്, ദേശീയ ഉപാധ്യക്ഷൻ ഡോ.എം.നാഗ ലിംഗം ദേശീയ ഉപാധ്യക്ഷൻ Prof. മന്ദാര ബാനുഷെ, ക്ഷേത്രീയ സംഘടന സെക്രെട്ടറി ആർ. കുമരേഷ് എന്നിവർ പങ്കെടുത്തു.
റാണി അബ്ബക്കയുടെ അഞ്ഞൂറാം ജന്മവാർഷികം പ്രൊഫ. യശ്വന്ത റാവു ഖേൽകർ, ആർഎസ്എസിന്റെ നൂറാം വാർഷികം അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷികം എന്നി വിവിധ കാലാംശങ്ങൾ ശിബിരത്തിൽ നടന്നു.















