മുംബൈ: വ്യത്യസ്ത ഇനത്തിൽപെട്ട പാമ്പുകളുമായി യുവാവ് പിടിയിൽ. മുംബൈ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് തായ്ലാൻഡിൽ നിന്നുവന്ന യുവാവിനെ പിടികൂടിയത്. വ്യത്യസ്ത നിറത്തിലും രൂപത്തിലുമുള്ള 16 പാമ്പുകളാണ് യുവാവ് കടത്തിയത്. ഈ മാസം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്.
തുടർച്ചയായി കേസുകൾ പെരുകുന്ന സാഹചര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയിരുന്നു. യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.
വിഷമില്ലാത്ത പാമ്പുകളെയാണ് ഇത്തരത്തിൽ അധികവും കടത്താനായി ഉപയോഗിക്കുന്നത്. അടുത്തിടെ തായ്ലാൻഡിൽ നിന്നെത്തിച്ച ഡസൻ കണക്കിന് വിഷപ്പാമ്പുകളുമായി യുവാവിനെ പിടികൂടിയിരുന്നു.















