പുതുതലമുറയെ ആകർഷിക്കാൻ യൂത്ത് കോൺഗ്രസ് ഇനി റാപ്പർ വേടനെ മാതൃകയാക്കും…. യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിലെ പ്രമേയത്തിലാണ് ഇത്തരം ഒരു നിർദ്ദേശം. വേറിട്ട ശൈലിയിൽ വേടൻ രാഷ്‌ട്രീയം പറഞ്ഞ് പുതിയ തലമുറയെ ആകർഷിക്കുന്നുവെന്നും ഇത് മാതൃകയാക്കണമെന്നുമാണ് പ്രമേയത്തിലുള്ളത്.
സംഘടനാ ഭാരവാഹിത്വത്തിൽ അനർഹരായ ആളുകൾ കടന്നുകൂടുന്നതിൽ പ്രമേയം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അംഗമായി പ്രവർത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ പറയുന്നു.















