കോട്ടയം : കോട്ടയത്ത് പ്രതി ജയിൽ ചാടി. മൊബൈല്‍ മോഷണക്കേസില്‍ റെയില്‍വേ പൊലീസ് പിടികൂടിയ പ്രതിഅസം സ്വദേശി അമിനുള്‍ ഇസ്‌ളാം(ബാബു-20) ആണ് ജയില്‍ചാടിയത്.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ കോട്ടയം ജില്ലാ ജയിലില്‍ നിന്നാണ് ഇയാൾ രക്ഷപെട്ടത്.ഇന്നലെ രാവിലെ യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച അമിനുള്‍ ഇസ്‌ളാമിനെ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് റെയില്‍വേ പൊലീസ് പിടികൂടിയിരുന്നു.
പ്രതിക്കായി വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.















