ആലപ്പുഴ: എടിഎം തകർത്ത് മോഷണശ്രമം. ആലപ്പുഴയിലെ ഫെഡറൽ ബാങ്ക് പച്ച-ചെക്കിടിക്കാട് ശാഖയിലെ എടിഎം തകർക്കാനാണ് മോഷ്ടാക്കൾ ശ്രമിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.
കവർച്ചാശ്രമം നടക്കുന്ന സമയത്ത് ബാങ്ക് ഹെഡ് ഓഫീസിൽ സിഗ്നൽ ലഭിച്ചിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും മോഷ്ടാവ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. പണം നഷ്ടമായിട്ടില്ലെന്നാണ് വിവരം.
പൊലീസ് എടിഎമിന്റെ പരിസരപ്രദേശങ്ങളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഒരു സൂചനയും ലഭിച്ചില്ല. പൊലീസ് ബാങ്ക് ജീവനക്കാരെ വിളിച്ചുവരുത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. റെയിൻകോട്ട് ഉപയോഗിച്ച് മുഖം പൂർണമായും മറച്ചാണ് മോഷ്ടാവ് എടിഎം കൗണ്ടറിനുള്ളിൽ കയറിയത്. മറ്റ് സ്ഥലങ്ങളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.















