പന്തളം: ഭരണഘടനയെ അവഹേളിച്ച് എസ് എഫ് ഐ. ഭരണഘടനയുടെ ആമുഖംഎസ്എഫ്ഐ പ്രവർത്തകർ മാലിന്യ കൂമ്പാരത്തിൽ വലിച്ചെറിഞ്ഞു. പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ നടത്തിയ പരിപാടിക്ക് ശേഷമാണ് സംഭവം.
പ്രവേശനോത്സവത്തിൽ ഭരണഘടനയുടെ ആമുഖം ഉയർത്തിക്കാട്ടി എസ്എഫ്ഐ പ്രകടനം നടത്തിയിരുന്നു.ഇതിനുശേഷം ഭരണഘടന ആമുഖം എസ്എഫ്ഐ പ്രവർത്തകർ വലിച്ചെറിഞ്ഞു.
സംഭവത്തിൽ പ്രതിഷേധവുമായി എബിവിപി രംഗത്തെത്തി. എസ് എഫ് ഐയുടെ പ്രവർത്തി ഭരണഘടനയോടുള്ള അവഹേളനം എന്ന് എബിവിപി ജില്ലാ സെക്രട്ടറി എസ് അശ്വിൻ പ്രസ്താവനയിൽ പറഞ്ഞു.















