കോഴിക്കോട്: ചിട്ടി നടത്തിപ്പുകാരൻ ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മുഖ്യപ്രതി നൗഷാദ്. വിദേശത്ത് നിന്നും ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് പ്രതികരണം. രണ്ട് മാസത്തെ വിസിറ്റിംഗ് വിസയിൽ സൗദിയിൽ വന്നതാണെന്നും ഒളിച്ചോടിയിട്ടില്ലെന്നും നാട്ടിൽ എത്തിയാൽ ഉടൻ പൊലീസിന് കീഴടങ്ങുമെന്നും നൗഷാദ് പറയുന്നു.
എനിക്കും സുഹൃത്തുക്കൾക്കും അടക്കം മുപ്പതോളം പേർക്ക് ഹേമചന്ദ്രൻ പണം നൽകാനുണ്ട്. പണം തിരികെ നൽകുമെന്ന എഗ്രിമെന്റ് തയാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണ്. എന്നാൽ രാവിലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടപ്പോൾ എന്തു ചെയ്യണം എന്നറിയാതെ സുഹൃത്തുക്കളെ വിളിച്ചു. കുഴിച്ചിടുക അല്ലാതെ മറ്റു വഴിയില്ല എന്ന് അവർ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേർന്ന് കുഴിച്ചിട്ടതെന്നും നൗഷാദ് പറഞ്ഞു.
എന്നാൽ നൗഷാദിന്റെ വാദം പൊലീസ് തള്ളി. പ്രതികൾക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കി.















